നീയൊരാൾ മാത്രമെൻ
നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം
നീയൊരാൾ മാത്രമെൻ മണ്ണിലെ വരം
ഈ വെയിൽ പാതയിൽ മാരിയായ് നീയേ
രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ...
നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം...
ഓർമ്മതൻ കളിയൂഞ്ഞാലിൽ നീ
വന്നിതാ സന്ധ്യയിൽ....
ചങ്ങാതിയായ് ചേർന്നു നീ പിന്നെയെൻ യാത്രയിൽ
ഏതൊരാ നാളിൽ ജീവനായ് മാറി നീ
പേരിടാ മോഹമായ് ആർദ്രമായ് പുൽകി നീ
മണ്ണോടൊന്നിഴചേരും കന്നിപ്പൂമഴ പോലെ
നിന്നോടൊന്നാലിയാനായ് കാത്തു ഞാൻ...
നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം...
കണ്ണിലോ മഴവില്ലായ് നീ മിന്നിടും എന്നുമേ....
കണ്ണാടിയിൽ നോക്കവേ കാണ്മതോ നിൻ മുഖം ..
കാറ്റിനോ നിൻ മൊഴി ...
പൂവിനോ നിൻ ചിരി...
ആയിരം ജന്മമായ് എന്നുയിർ പാതി നീ ...
അങ്ങേതോ കടലാഴം പുൽകീടും പുഴപോലെ
നിന്നുള്ളിൽ കലരാനായ് കാത്തു ഞാൻ...
നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം
ഈ വെയിൽ പാതയിൽ മാരിയായ് നീയേ...
രാക്കുയിൽ പാട്ടിലെ.. ഈണവും നീയൊരാൾ...
നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം...
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM