പെണ്ണേ നീയെൻ നെഞ്ചുരുക്കി
പെണ്ണേ നീയെൻ നെഞ്ചുരുക്കി
മാല തീർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ
ഇതാണോ വിലോലേ
നീയരുളും നീതികൾ
ഇതാണോ കുമാരീ
നിന്നലിവിൻ രീതികൾ
പൊന്നേ നീയെൻ ആശനുള്ളി
മാല കോർക്കാൻ വന്നതോ
കണ്ണേ എന്നിൽ കണ്ണുടക്കി
പാട്ടിലാക്കാൻ വന്നതോ
ഇതാണോ ചങ്ങാതീ നീയരുളും നീതികൾ
ഇതാണോ കുമാരാ നിന്നലിവിൻ രീതികൾ
പെണ്ണേ നീയെൻ നെഞ്ചുരുക്കി
മാല തീർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ
ആ....
ലലലലാ ലലലലാ...
ചുമ്മാതെന്റെ ജീവിതം പൊടിയിൽ വീഴ്ത്തല്ലേ
അയ്യോ എന്റെ മാനസം തീയിലാക്കല്ലേ
തെളിഞ്ഞാൽ മേടമാസം നീ
നടന്നാൽ രാജഹംസം നീ
എനിക്കും ഇന്നു മാറ്റങ്ങൾ
ചതിക്കും പിന്നെ യോഗ്യന്മാർ
അടുത്തു വന്നാലും ശരിക്കു കേട്ടാലും
ജീവനാദങ്ങൾ
പൊന്നേ നീയെൻ ആശനുള്ളി
മാല കോർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ
മധുരം എത്ര മധുരം
ഉള്ളം തരളിതമാക്കും പ്രേമമേ
മധുരം എത്ര മധുരം
കല്ലു കാഞ്ചനമാക്കും രാഗമേ
അറിയാതെ വിടരും നീ
നിറയാതെ നിറയും നീ
മലരിടും ചിരികളിൽ
കുളിരിടുംമൊഴികളിൽ
യൗവ്വനം മുങ്ങുമ്പോൾ
തെളിഞ്ഞാൽ മേടമാസം നീ
നടന്നാൽ രാജഹംസം നീ
എനിക്കും ഇന്നു മാറ്റങ്ങൾ
ചതിക്കും പിന്നെ യോഗ്യന്മാർ
അടുത്തു വന്നാലും ശരിക്കു കേട്ടാലും
ജീവനാദങ്ങൾ
ആ....
പെണ്ണേ നീയെൻ നെഞ്ചുരുക്കി
മാല തീർക്കാൻ വന്നതോ
കണ്ണേ നീയെൻ കണ്ണടർത്തി
മാറിൽ ചൂടാൻ വന്നതോ