തൊട്ടു നോക്കിയാൽ തീരുന്നതോ

തൊട്ടു നോക്കിയാൽ തീരുന്നതോ
നുള്ളി നോക്കിയാൽ മാറുന്നതോ (2)
തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ 
കൊണ്ടാടാൻ വന്നാലും  
ഈ രതിസുഖരാത്രിയിൽ 
തന്നാലും മധുരങ്ങളെല്ലാം നീ
(തൊട്ടു.. )

കാണാൻ പോകും പൂരം ചൊല്ലേണമോ 
എന്നുള്ളിലെ ദാഹം തീരാൻ
ഒരു രാത്രി മതിയാവുമോ (കാണാൻ. . )
മയക്കമായ് വിചാരം ഇളക്കമായ് വികാരം (2)
വിളിയ്ക്കുന്നൂ തുടിയ്ക്കുന്നൂ
ഇന്ന് നിൻ ജീവൻ നിൻ ജീവനിൽ
തൊട്ടു നോക്കിയാൽ തീരുന്നതോ
നുള്ളി നോക്കിയാൽ മാറുന്നതോ

ഉള്ളം കൊള്ളും മൗനം മാറ്റുന്നു ഞാൻ
ഹൃദയം ഒരു മണീവീണയായ് 
നാദം ചാർത്തുന്നിതാ (ഉള്ളം കൊള്ളും..)
തുടിച്ചു നീ മിനുങ്ങാൻ ഒളിച്ചു ഞാൻ തരുന്നു (2)
ഉണർത്തും ഞാൻ പടർത്തും ഞാൻ 
ഇരുട്ടിൽ മെല്ലെ നീയെന്നെ നീയിൽ

തൊട്ടു നോക്കിയാൽ തീരുന്നതോ
നുള്ളി നോക്കിയാൽ മാറുന്നതോ 
തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ 
കൊണ്ടാടാൻ വന്നാലും  
ഈ രതിസുഖരാത്രിയിൽ 
തന്നാലും മധുരങ്ങളെല്ലാം നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thottu nokkiyaal