യാമം ലഹരിതന്‍ യാമം

യാമം ലഹരിതന്‍ യാമം
പ്രായം തളിരിടും പ്രായം
ഇന്ന് മദനനു പൂജ
ഇന്ന് മദഭര മേള
കുളിരും ചൂടും പങ്കിടും
മോഹം ചിന്തിടും
യാമം ലഹരിതന്‍ യാമം
പ്രായം തളിരിടും പ്രായം

നിന്റെ കണ്ണിന്‍ നീലം
എന്റെ കണ്ണില്‍ കലരുവാന്‍
നിന്റെ നേര്‍ത്ത നാദം
എന്റെ കാതില്‍ പകരുവാന്‍
പോരൂ രോമാഞ്ചമേ നീ
നിന്നില്‍ ചേര്‍ക്കൂ എന്‍ മേനി
ഐ ലവ് യൂ യൂ യൂ യൂ യൂ

ചുടു വേര്‍പ്പ് വീണു കുതിരുമീ മണ്ണില്‍
ചുടു വേര്‍പ്പ് വീണു കുതിരുമീ മണ്ണില്‍
നിഴലുകള്‍ രൂപങ്ങള്‍ ദു:ഖത്തിന്‍ സ്പന്ദനം
യാമം ലഹരിതന്‍ യാമം
പ്രായം തളിരിടും പ്രായം

എന്റെ നെഞ്ചിന്‍ താളം
നിന്റെ നെഞ്ചില്‍ മുഴങ്ങുവാന്‍
നിന്റെ ചുണ്ടിന്‍ വര്‍ണ്ണം
എന്റെ ചുണ്ടില്‍ പൊതിയുവാന്‍
പോരൂ സായൂജ്യമേ നീ
ഒന്ന് തീര്‍ക്കൂ എന്‍ ദാഹം
ഐ ലവ് യൂ യൂ യൂ യൂ യൂ

ഉറങ്ങാത്ത വാനം ഉറങ്ങാത്ത ഭൂമി
ഉറങ്ങാത്ത വാനം ഉറങ്ങാത്ത ഭൂമി
ഇടയില്‍ ഞാന്‍ തിരയുന്നു
ഇരുളിലെന്‍ പുലരിയെ

യാമം ലഹരിതന്‍ യാമം
പ്രായം തളിരിടും പ്രായം
ഇന്ന് മദനനു പൂജ
ഇന്ന് മദഭര മേള
കുളിരും ചൂടും പങ്കിടും
മോഹം ചിന്തിടും
യാമം ലഹരിതന്‍ യാമം
പ്രായം തളിരിടും പ്രായം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaamam laharithan yaamam

Additional Info

Year: 
1984

അനുബന്ധവർത്തമാനം