മണിമേഘരഥമേറി അണയുന്നു

മണിമേഘരഥമേറി അണയുന്നു മധുമാസം (2)
മഴവില്ലിൻ നിറമേകി  വിടരുന്നു അഭിലാഷം
തേന്മാരിയിൽ ഇരു മനം ഒരുമനമായ് (മണിമേഘ...)

ഞാനൊന്നു നോക്കിയാൽ തേരോട്ടും കണ്ണുകൾ
കാമന്റെ അമ്പുമായ് കൊല്ലും നിൻ കണ്ണുകൾ
എന്നുള്ളിൽ നിൻ കണ്ണുകൾ എഴുതിടുന്ന കാര്യമെന്തേ സഖീ (2)
നീ തൊടെ തൊടെ പിട പിട പിടയുന്ന കരളിലെ
കുളിരു കൊണ്ടൊരു രഹസ്യം (മണിമേഘ...)

പ്രേമത്തിൻ പല്ലവി മീട്ടും നിൻ വിരലുകൾ
ആത്മാവിൽ മഞ്ജരി ചാർത്തും നിൻ ചുണ്ടുകൾ
എൻ മെയ്യിൽ നിൻ കൈ വിരൽ ഉണർത്തിടുന്ന രാഗമേതാണിനി (2)
നിൻ മധുരങ്ങൾ നുകരുവാൻ കൊതിയുമായ് തുടു തുടെ തുടിക്കുമെൻ ഹൃദയരാഗം (മണിമേഘ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manimegha Radhameri

Additional Info

Year: 
1984

അനുബന്ധവർത്തമാനം