തൂമഞ്ഞു ചൂടും
മഞ്ഞു ചൂടും പൂവുപോലെ
പൂങ്കാറ്റിൽ ആടുന്നുവോ
കാതോരമോരോ രാഗലോലം
പൊൻവീണ മീട്ടും സ്വരം...
ആരോരും കാണാതോമനേ
മാറോട് ചേർത്തോന്നു പുൽകുവാൻ
ഒരു നേർത്ത മഞ്ഞിൻ
തളിർ വിരൽ മുനയാലെ
തഴുകും കാറ്റിൻ തുടിപ്പോ...
(തൂമഞ്ഞു ചൂടും)...
ചൂണ്ടോരം പൂക്കുന്ന ചെണ്ടുമായി
ചിരിമുത്തു ചിതറുന്ന വെൺതിങ്കളേ
നീ വരും നേരമെൻ നെയ്യാമ്പലേ
തോരാതെ പെയ്യും നിലാവായി ഞാൻ
അകമാകെ നിറയും മഴവില്ലുപോലെ
വരുമോ നീ വീണ്ടും
കൈകൂട്ടിൽ എൻ ജീവനായി...
(തൂമഞ്ഞു ചൂടും)...
കണ്ണാലെ എന്തു നീ ചൊല്ലിയോ
മഴനീരിൽ നനയുന്ന വെൺതാരകേ
ആ മലർ കൊമ്പിലെൻ ചെന്താമരേ
ആരാരും കാണാ കിനാവായി ഞാൻ
മുളം പാട്ടിൽ അലിയും
ഇളം തെന്നൽ പോലെ
വരുമോ എൻ ചാരെ
എന്നെന്നും എൻ കൂട്ടിനായി...
(തൂമഞ്ഞു ചൂടും)...