ആയിരം ജന്മങ്ങള്‍ വേണം
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമിതന്‍
സൗന്ദര്യം നുകരുവാന്‍
ഒന്നാണു വാനം ഒന്നാണു സൂര്യന്‍
എങ്ങാകിലും ഭൂമിയില്‍
ഒന്നുപോല്‍ ചിന്തയും ജീവിത താളവും
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമിതന്‍
സൗന്ദര്യം നുകരുവാന്‍
നിത്യയാനം ഇതില്‍ എന്‍ സ്വപ്നതീരം ഇതാ
ശ്യാമം മൂടുന്നൊരജ്ഞാത ദ്വീപില്‍
പ്രേമവാടം ഇതാ
നമുക്കു ചുറ്റും എഴും നൂറു വര്‍ണ്ണോദയം
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമിതന്‍
സൗന്ദര്യം നുകരുവാന്‍
മുഗ്ദ്ധഗോളം ഇതില്‍ ഞാന്‍ ബിംബജാലം കണ്ടു
ഹൈമം തൂകുന്നൊരാകാശക്കീഴില്‍
എത്ര സ്വര്‍ഗ്ഗം കണ്ടു
നമുക്കു ചുറ്റും എഴും കോടി ഋതുസംഗമം
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമിതന്‍
സൗന്ദര്യം നുകരുവാന്‍
ഒന്നാണു വാനം ഒന്നാണു സൂര്യന്‍
എങ്ങാകിലും ഭൂമിയില്‍
ഒന്നുപോല്‍ ചിന്തയും ജീവിത താളവും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aayiram janmangal venam
Additional Info
Year:
1984
ഗാനശാഖ: