കുഞ്ഞിക്കണ്ണുകൾ തുറന്ന പൂവിനു

കുഞ്ഞിക്കണ്ണുകൾ തുറന്ന പൂവിനു
മഞ്ഞിൻതുള്ളികൾ കൊടുത്ത മുത്തുകൾ
ഡിങ്ങ്ഡോങ്ങ് ബെൽബെൽ
സീ സീ സിങ്ങ് സോങ്ങ് (2)
(കുഞ്ഞിക്കണ്ണുകൾ. . )

വ൪ണ്ണക്കൂടുകൾ സ്വിങ്ങ് സ്വിങ്ങ്
സ്വർണ്ണപ്പക്ഷികൾ വിങ്ങ് വിങ്ങ് (2)
വ൪ണ്ണക്കൂടുകൾ തുറന്ന പാതയിൽ
സ്വർണ്ണപ്പക്ഷികൾ പൊഴിച്ച പീലികൾ
വെൽ വെൽ വെൽക്കം
വി മെയ്ഡ് എ ഹോം (2)
(കുഞ്ഞിക്കണ്ണുകൾ. . )

വെള്ളിക്കിങ്ങിണിത്താരകളോ
മണ്ണിൽ മാരിവിൽത്തുണ്ടുകളോ
മധുരം ഈ സുദിനം
ചുണ്ടിൽ ഇത്തിരി പുഞ്ചിരികൾ
കണ്ണിൽ ഇത്തിരി പൂത്തിരികൾ
അഴകിൻ പൂവിളികൾ
ഡിങ്ങ്ഡോങ്ങ് ബെൽബെൽ
ഒന്നാകും നാദങ്ങൾ
സീ സീ സിങ്ങ് സോങ്ങ്
സ്നേഹത്തിൻ ഗീതങ്ങൾ
(കുഞ്ഞിക്കണ്ണുകൾ. . )

അല്ലിപ്പൂമണി മൊട്ടുകളോ
തങ്കത്താരണിച്ചെപ്പുകളോ
അതുലം ഈ ലയനം
ലലാലലലാലലാ (2)
വിണ്ണിൻ മംഗളമഞ്ജരികൾ
കണ്ണിൻ ഉത്സവത്തോരണങ്ങൾ
പടരും പൊന്നലകൾ
ഡിങ്ങ്ഡോങ്ങ് ബെൽബെൽ
കൈകോ൪ക്കും പൈതൽ
സീ സീ സിങ്ങ് സോങ്ങ്
ഒന്നാകും രാജ്യങ്ങൾ
(കുഞ്ഞിക്കണ്ണുകൾ. . )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjikkannukal thuranna

Additional Info

Year: 
1984