നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ കരളും എൻ കരളും
നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ
കിരണങ്ങൾ ഇഴപാകും ഹിമഭൂമിയിൽ
ചരിതത്തിൻ ഇതളോലും ഇടനാഴിയിൽ
കിരണങ്ങൾ ഇഴപാകും ഹിമഭൂമിയിൽ
ചരിതത്തിൻ ഇതളോലും ഇടനാഴിയിൽ
നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ
നിൻ കൈകൾ അരുളുന്ന ആനന്ദം
എന്നുള്ളിൽ മലരിടും വാസന്തം
നിൻ കൈകൾ അരുളുന്ന ആനന്ദം
എന്നുള്ളിൽ മലരിടും വാസന്തം
അതിൽ പൂക്കും ഒരു സ്വപ്നം
അതിൽ പൂക്കും ഒരു സ്വപ്നം
എന്നുടലിൽ നീ പതിയാം
എൻ പുളകം നീയണിയാം
നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ
നിൻ വാക്കിൽ ഒഴുകുന്ന രാഗങ്ങൾ
എന്നുള്ളിൽ കുളിരിടും ഓളങ്ങൾ
നിൻ വാക്കിൽ ഒഴുകുന്ന രാഗങ്ങൾ
എന്നുള്ളിൽ കുളിരിടും ഓളങ്ങൾ
അവ പേറും മോഹങ്ങൾ
അവ പേറും മോഹങ്ങൾ
എൻ ചൊടിയിൽ നീ വിടരാൻ
എൻ മടിയിൽ നീ മയങ്ങാൻ
നിൻ മിഴിയും എൻ മിഴിയും തമ്മിൽ വിളിച്ചൂ
നിൻ കരളും എൻ കരളുംചേർന്നു തുടിച്ചൂ