അള്ളാ ജീവിതം അരുളുന്നു
Music:
Lyricist:
Film/album:
അള്ളാ ജീവിതം അരുളുന്നു
അവനിൽ തന്നെ ചേരാൻ
ഏതിന്നും നാഥൻ നിൻ റബ്ബല്ലേ
അനന്നേകല്ലായ് നീ പോകാൻ
അള്ളാ ജീവിതം അരുളുന്നു
അവനിൽ തന്നെ ചേരാൻ
ആരു സ്വന്തം ഏതു ബന്ധം
ആരു നീ ഈ മണ്ണിൽ ഇനി
കൺകളിൽ നിന്നും മറയും നീ
മനങ്ങളിൽ നിന്നും മായും നീ
ഇവിടെയെല്ലാം വെടിയും നിന്നിൽ
കരുണ കാട്ടും അള്ളാ
അള്ളാ ജീവിതം അരുളുന്നു
അവനിൽ തന്നെ ചേരാൻ
മണ്ണിൽ നിന്നും നിന്നെ തീർത്തു
മണ്ണായ് വീണ്ടും മാറുന്നു നീ
ഓടിനടന്നു ഉലകിൽ നീ
ആറിയടങ്ങും ഖബറിൽ നീ
അടിമയായ് പുലർന്ന നിന്നെ
അതിഥിയാക്കും അള്ളാ
അള്ളാ ജീവിതം അരുളുന്നു
അവനിൽ തന്നെ ചേരാൻ
ഏതിന്നും നാഥൻ നിൻ റബ്ബല്ലേ
അനന്നേകല്ലായ് നീ പോകാൻ
അള്ളാ ജീവിതം അരുളുന്നു
അവനിൽ തന്നെ ചേരാൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Allah jeevitham arulunnu
Additional Info
Year:
1984
ഗാനശാഖ: