പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം (2)
ഇതെന്തു ഹാല്.. ഇതെന്തു ചേല്
ആ ഇതെന്തു ഹാല് ഇതെന്തു ചേല്
പുതിയൊരു കിന്നാരം
തന തന്തന താനെ
നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന
ഞമ്മളും ഇങ്ങനെ ഒപ്പരം കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഒത്തിരിനേരം കണ്ണുകൾകൊണ്ടു
ചൊല്ലിയതെന്താണാവോ
രണ്ടാളും ചേർന്നു വെറുതെ
ഞമ്മളെ മക്കാറാക്കുകയാണോ
(ഒത്തിരിനേരം...)
ഒരു പുഞ്ചിരി ചുണ്ടിലുദിച്ചേ
അതിലേതോ കാര്യമൊളിച്ചേ (2)
തന തന്തന താനെ
നെഞ്ചില് പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന
ഞമ്മളും ഇങ്ങനെ ഒപ്പരം കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഇത്തിരി മുൻപെ കൈകള് തമ്മിൽ
കാട്ടിയതെന്താണാവോ
ചുമ്മാ വന്നു ഞമ്മളെ ഇങ്ങളു
ബേജാറാക്കുകയാണോ
(ഇത്തിരി മുൻപെ...)
ഒരു പനിമലർ കവിളിൽ കണ്ടേ
ഇതിലെന്തോ സംഗതിയുണ്ടേ (2)
തന തന്തന താനെ
നെഞ്ചില് പൈങ്കിളി ഒപ്പന കേക്കുമ്പം
തന താനന തന്തന
ഞമ്മളും ഇങ്ങനെ ഒപ്പരം കൂടുമ്പം
പുന്നാര പൂമണിമാരൻ അരികില് വന്നപ്പം
പുന്നാര പൂമണവാട്ടിക്കെന്തൊരു സന്തോഷം
ഇതെന്തു ഹാല് ഇതെന്തു ചേല്
ഇതെന്തു ഹാല് ഇതെന്തു ചേല്
പുതിയൊരു കിന്നാരം
തന തന്തന താനെ
നെഞ്ചിലു പൈങ്കിളി ഒപ്പന കേൾക്കുമ്പം
തന താനന തന്തന
ഞമ്മളു ഇങ്ങനെ ഒപ്പരം കൂടുമ്പം