കണ്ണുകൊണ്ടു കെസ്സെഴുതും

ഓഹോഹോ ലലലാലാ...
കണ്ണുകൊണ്ടു കെസ്സെഴുതും കന്നിമാനല്ലേ
ഇളം പുള്ളിമാനല്ലേ (കണ്ണു...)

വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി
പൊൻകിനാവിൻ പൂവിടർത്തും
മഞ്ഞണി രാത്രി
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി

മാരിവില്ലാണ്‌ ... മാറിൽ മുത്താണ്‌
വർണ്ണമലരാണ്‌ ... ചുണ്ടിൽ തേനിൻ മുത്താണ്‌

നീലവാർമുകിൽ മാനത്ത്
വാതിൽ ചാരിടും നേരത്ത്‌
കാത്തിരിക്കും എന്റെ ഉള്ളിൽ
പുളകമായവളാണു നീ
അറയ്ക്കാതെൻ അറയ്ക്കുള്ളിൽ വരൂ നീ
എന്റെ മുംതാസേ
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി

വിണ്ണിനഴകാണ്‌ ...കണ്ണിൽ കടലാണ്‌
മണ്ണിൻ നിറമാണ്‌ ...കവിളിൽ മോഹഖനിയാണ്‌

എന്തിനാണിനിയീ മൗനം
എന്തിനാണിനി നിൻ നാണം
എന്റെ റൂഹിൻ പാതിപോലെ
സ്വന്തമായവളാണു നീ
മടിയ്ക്കാതെ മധുരങ്ങൾ തരൂ നീ എന്റെ മുഹബത്തേ
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannukondu kessezhuthum

Additional Info

Year: 
1984

അനുബന്ധവർത്തമാനം