വസന്തവും തേരിൽ

വസന്തവും തേരിൽ ചിരി തൂകി വന്നു
പ്രപഞ്ചമോ എങ്ങും രോമഹർഷമായ്
വെള്ളാരം കുന്നുകൾ തോറുമേ
വെള്ളാമ്പൽ പൊയ്കകൾ തോറുമേ
തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ
വസന്തവും തേരിൽ ചിരി തൂകി വന്നു
പ്രപഞ്ചമോ എങ്ങും രോമഹർഷമായ്

എൻ പ്രഭാതമായ് എൻ പ്രദോഷമായ്
നീയും കൂടെപ്പോരുകിൽ
ഈരേഴു ലോകം ഞാൻ ആടിപ്പാടിപ്പോകുമേ
കൂട്ടിനിളംകിളി ആകുവാനായ് നീ
കൂരിരുൾ വീഥിയിൽ ദീപമായ് എങ്ങുമേ
വരൂ വരൂ മുന്നിൽ സ്നേഹഗായകാ
വെള്ളാരം കുന്നുകൾ തോറുമേ
വെള്ളാമ്പൽ പൊയ്കകൾ തോറുമേ
തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ

എൻ സ്വരങ്ങളിൽ എൻ സിരകളിൽ
സ്വപ്നം പൂശി പോകുവാൻ
ആത്മാവിൽ ആനന്ദം വാരിച്ചൂടി പോകുവാൻ
ഈ കുളിർ വേളയിൽ പാടുവാൻ ഞാനിതാ
ആ മലർശയ്യയിൽ കൂടുവാൻ നീയുമേ
വരൂ വരൂ മുന്നിൽ ജീവനായകാ

വസന്തവും തേരിൽ ചിരി തൂകി വന്നു
പ്രപഞ്ചമോ എങ്ങും രോമഹർഷമായ്
വെള്ളാരം കുന്നുകൾ തോറുമേ
വെള്ളാമ്പൽ പൊയ്കകൾ തോറുമേ
തുള്ളുന്ന തെന്നൽ പോലെ മുന്നിൽ വരൂ
ലാലാലലാലാ ലാലാലാലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthavum theril