കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി

കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി
കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും (2)
വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും
(കിലുക്കാം... )

അപ്പൂപ്പന്‍ കടംകഥ ചോദിക്കാം 
മോള് ഉത്തരം പറയണം - ഏ
ആ റെഡി
കറുത്ത പാറമേല്‍ വെളുത്ത വേര് എന്താണ്
ആനക്കൊമ്പ്
ഇരുട്ടു കാട്ടിലെ കറുത്തവീട്ടില്
കുരുട്ടു പന്നികള്‍ ഓടിനടക്കും ചൊല്ലാമോ
ആ പേന് പേന് പേന്
മിടുക്കി മിടുക്കി മിടുക്കി

കാളകിടക്കും പിന്നേം പിന്നേം
കാളകിടക്കും കയറോടും
മുത്തങ്ങ
അല്ല അല്ല മത്തങ്ങ
അയ്യോ
(കിലുക്കാം...)

കിലുകിലുക്കും കിക്കിലുക്കും
ഉത്തരത്തില്‍ ചത്തിരിക്കും - ഹും എന്താണ്
താക്കോല്‍
ഈഞ്ചപ്പം ഡപ്പീലെ വെള്ളവും വറ്റി
പഞ്ചവര്‍ണ്ണക്കിളി ചത്തും പോയി ചൊല്ലാമോ
വിളക്ക് വിളക്ക് വിളക്ക്
മിടുക്കന്‍ മിടുക്കന്‍ മിടുക്കന്‍
പെട്ടി പെട്ടി ശൃംഗാരപ്പെട്ടി 
പെട്ടി തുറന്നാല്‍ കായം മണക്കും
മാമ്പഴം
ഹഹ തെറ്റി തെറ്റി ചക്കപ്പഴം
അയ്യോ. . 

കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി
കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും 
വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും
ലലലലലലലാ........

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukkaam petti

Additional Info

Year: 
1984

അനുബന്ധവർത്തമാനം