വിരൽത്തുമ്പും(2)

വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ  
ചിറകടികൾ മൗനം മൗനം...
മനസ്സ് മനസിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ
മൗനം.....
ഈ മൗനത്തെ വെല്ലുന്ന നാദമേത് ...
ആകാശമെന്ന മഹാനാദം...
നിൻ പാത ചലനങ്ങൾ.. അകലുമ്പോൾ സിരകളിൽ
വിരഹത്തിൻ ദ്രുതതാളങ്ങൾ
മടങ്ങിവരാനോ അകന്നുപോകാനോ  
പിടിവിട്ട നെഞ്ചം.....
ചോദിപ്പൂ വീണ്ടും ഇനിയെന്ത് ഇനിയെന്ത് ഇടയുന്നു ദിനവും

വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ  
ചിറകടികൾ മൗനം മൗനം..
മനസ്സ് മനസിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ
മൗനം......
ഈ മൗനത്തെ വെല്ലുന്ന നാദമേത് ...
ആകാശമെന്ന മഹാനാദം.....

നിൻ ശകാരം പോലും സാന്ത്വന സൗന്ദര്യം
വിടർത്തുമെന്നോർമ്മകളിൽ ....
ഉലഞ്ഞുവീഴാനോ ഉരുകീ മായാനോ  
പണിതുയർത്തി നീ പൊൻഗോപുരങ്ങൾ
ഇനിയെന്ത് ഇനിയെന്ത് ഇടറുന്നു കനവും

വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ  
ചിറകടികൾ മൗനം മൗനം..
മനസ്സ് മനസിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ
മൗനം.....
ഈ മൗനത്തെ വെല്ലുന്ന നാദമേത് ...
ആകാശമെന്ന മഹാനാദം..
വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ  
ചിറകടികൾ മൗനം മൗനം..

>> Song

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viralthumbum