ഒരു വാക്കു പോലും

ഒരു വാക്കുപോലും പറയാതെ
ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ (2)
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
ഇണക്കിളി മുൻപേ പറന്നുപോയി
ഒരു നിഴൽ പോലെ മറഞ്ഞു പോയി ...
ഒരു വാക്കുപോലും പറയാതെ
ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ

മാനം മാടി വിളിച്ചപ്പോൾ പാവം
മലർക്കിളി കൂടെ പറന്നേ പോയി (2)
തോളത്തെടുത്തു നടന്നിട്ടും
താരാട്ടു പാടി ഉറക്കീട്ടും..
മോഹം തീരാതെ തീരാതെ നിന്നേ പോയ്
ഒരു വാക്കുപോലും പറയാതെ
ഒരിക്കലും തിരിഞ്ഞൊന്നു നോക്കാതെ (2)
കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
ഇണക്കിളി മുൻപേ പറന്നുപോയി
ഒരു നിഴൽ പോലെ മറഞ്ഞു പോയി ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Vakku polum

Additional Info

Year: 
2018

അനുബന്ധവർത്തമാനം