എന്തേ പേമാരി

എന്തേ പേമാരി പോവാത്തൂ
എന്തേ മാനം വെളുക്കാത്തൂ
എന്തേ കർക്കിടം തീരാത്തൂ
എന്തേ ചിങ്ങം പുലരാത്തൂ
ഒന്നാനാം കുന്നിന്മേൽ
തക തക ഒരടി കുന്നിന്മേൽ
എന്തേ തുമ്പ വിരിയാത്തൂ
പൂവിളി എന്തേ ഉയരാത്തൂ ...

മാനത്തൊരറ്റത്തെ കുന്നിൻ ചരുവില്
പേടമാനോടിക്കളിക്കുന്ന കാവില്
ആരും കാണാതൊളിച്ചിരിക്കുന്നൊരു
ചിങ്ങനിലാവേ വന്നാട്ടെ ..
ആടിക്കാറൊന്നകന്നോട്ടെ...
പൊന്നോണപ്പുലരിയുണർന്നോട്ടെ

എന്തേ കണിക്കൊന്ന പൂക്കാത്തൂ   
എന്തേ മാമ്പൂക്കൾ വിടരാത്തൂ
മേടച്ചൂടെന്തേ തീരാത്തൂ ...
വിത്തും കൈക്കോട്ടും കാണാത്തൂ
കള്ളൻ ചക്കേട്ടു കണ്ടാൽ മിണ്ടണ്ട
കൊണ്ടാ പൊയ്ക്കോട്ടേ ..പൊയ്ക്കോട്ടേ
കൊണ്ടാ പൊയ്ക്കോട്ടേ ..

അതിരാണിപ്പാടത്തിൻ അക്കരെക്കുന്നില്
അടിമുടി പൂത്ത കണിക്കൊന്നച്ചോട്ടില്
പൊൻവെയിലൂളിയിൽ കണിയൊരുക്കും
വിഷുപ്പുലരി വന്നാട്ടേ
വന്നാട്ടേ ഇത്തിരി നേരം നിന്നാട്ടെ
കൈനീട്ടം ഞങ്ങൾക്കും തന്നാട്ടെ
കൈനീട്ടം ഞങ്ങൾക്കും തന്നാട്ടെ

എന്തേ ധനുക്കുളിരണയാത്തൂ
എന്തേ പൂങ്കുളമുണരാത്തൂ
മങ്കമാരെന്തേ കുളിക്കാത്തൂ
പൂത്തിരുവാതിര എത്താത്തൂ
നൂറ്റെട്ട് വെറ്റില തിന്നുതിമിർത്തിട്ട്
എന്തേ ദശപുഷ്പ്പം ചൂടാത്തൂ
എന്തേ ഊഞ്ഞാലിലാടാത്തൂ....

അരികന്നിയൂരിലെ അമ്പല മുറ്റത്ത്  
അരിതിരി താലം തെളിയുന്ന നേരത്ത്
ആളിമാരോടൊപ്പം തിങ്കൾ തൊഴണ്ടെ
വന്നാട്ടെ വന്നാട്ടെ ആതിരാ പെൺകിടാവേ
പൂത്തിരുവാതിര പെൺകിടാവേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe pemari

Additional Info

Year: 
2018

അനുബന്ധവർത്തമാനം