പ്രിയസഖി രാധേ
പ്രിയസഖി രാധേ.. ഒരു വാക്കു പറയാതെ
ഇന്നലെ നീ.. എങ്ങു പോയി
പ്രിയേ.. ഇന്നലെ നീ എങ്ങു പോയി..
നറുവെണ്ണയും കുറെ ഗോപികളും ആയാൽ
നിനക്കെന്തിനാണൊരു രാധ..
അനുരാഗ.. പരവശയാമീ രാധ...
കണ്ണന് കളിത്തോഴീ രാധാമാത്രം എന്ന്
കളിയാക്കാത്തവർ ആരുണ്ട്..
ഈ.. ഗോപകവാടത്തിൽ ആരുണ്ട്..
അതിലിത്ര പരിഭവിക്കാനെന്തുണ്ട്
അവർ പറഞ്ഞതല്ലോ കണ്ണാ.. പരാമർത്ഥം
എന്നും നിനക്ക് ഞാൻ.. എനിക്കോ നീ മാത്രം
മാരകേളിയിൽ മുഴുകിടും നിനക്കൊന്നും
അറിയില്ല എന്നു നീ നുണ പറഞ്ഞില്ലേ
കണ്ണനെ അറിയാമോ എന്നും നീ.. മൊഴിഞ്ഞില്ലേ
ഞാനൊരു മുളംതണ്ടു മാത്രം
അതൊരരി മുരളിയാക്കുന്നതെൻ രാധയല്ലോ
രാഗങ്ങൾ ചുംബിച്ചുണർത്തുന്നതും
രാധയല്ലോ ....
ആരെന്തും പറഞ്ഞോട്ടെ
കണ്ണനില്ലാത്തൊരു രാധയുണ്ടോ
പ്രണയ ഗാഥയുണ്ടോ
പാരിൽ ഇതുപോലനുരാഗ കഥയുണ്ടോ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyasaghi Radhe
Additional Info
Year:
2018
ഗാനശാഖ: