അകത്തു നിന്നും
അകത്തുനിന്നും നമ്മൾ താഴിട്ടു പൂട്ടിയ
അറപ്പുരവാതിൽ തുറന്നതാര്...
ആരോമലേ.. മെല്ലെ തുറന്നതാര്...
കന്നിനിലാവിന്റെ വികൃതിയാണോ
കുളിരിളം തെന്നലിൻ കുസൃതിയാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അകത്തുനിന്നും നമ്മൾ താഴിട്ടു പൂട്ടിയ
അറപ്പുരവാതിൽ തുറന്നതാര്...
ആദ്യ ചുംബനത്തിൻ ഹർഷോൻമാദത്തിൽ
അടിമുടി പൂത്തുലഞ്ഞ പെൺകിടാവേ നിൻ
കവിളിണയിത്രമേൽ തുടുത്തതെന്തേ..
ആരോരുമറിയാതെ ആരോ പുണർന്നതാണോ
അകതാരിൽ മോഹം ഉണർന്നതാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അകത്തുനിന്നും നമ്മൾ താഴിട്ടു പൂട്ടിയ
അറപ്പുരവാതിൽ തുറന്നതാര്...
ആരോമലേ മെല്ലെ തുറന്നതാര്...
കന്നിനിലാവിന്റെ വികൃതിയാണോ
കുളിരിളം തെന്നലിൻ കുസൃതിയാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
ആദ്യമായ് നിന്നെ ഞാൻ പുണരാനാഞ്ഞപ്പോൾ
അകന്നു നീ പോകാൻ പിടഞ്ഞതെന്തേ
പറയാതെന്തോ പറഞ്ഞതെന്തേ...
ആ നിമിഷത്തിൽ നീയെല്ലാം മറന്നതാണോ
അറിയാതെ അകലങ്ങൾ വിറപൂണ്ടതോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അകത്തുനിന്നും നമ്മൾ താഴിട്ടു പൂട്ടിയ
അറപ്പുരവാതിൽ തുറന്നതാര്...
ആരോമലേ മെല്ലെ തുറന്നതാര്...
കന്നിനിലാവിന്റെ വികൃതിയാണോ
കുളിരിളം തെന്നലിൻ കുസൃതിയാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ
അതോ നമ്മുടെ നമ്മുടെ തോന്നലാണോ