അമ്പലപ്പൂവേ

അമ്പലപ്പൂവേ ...അമ്പലപ്പൂവേ സുന്ദരിപ്പെണ്ണേ
നിൻ ചുണ്ടിലെന്താണ്...
പുഞ്ചിരിപ്പാട്ടൊ എൻ രാഗമുത്തോ ഒന്നു പറയാമോ...
മഞ്ഞുതിരും കാലമല്ലേ...
കൊന്നപൂത്ത നേരമല്ലേ
മഞ്ഞളാടും കോവിലല്ലേ...
കുഞ്ഞു തെന്നൽ വീശിയില്ലേ
അഴകിനഴക് തെളിയും മിഴിയിൽ വിടരും പൂക്കാലം

എൻ പ്രിയനല്ലേ എൻ ജീവനല്ലേ
നീയെന്റെ സ്വന്തമല്ലേ...
ചെമ്പനീർ പൂക്കൾ കോർത്തു  
ഞാൻ നിന്നെ മാലയണിയിക്കാം ...
മഞ്ഞുതിരും കാലമല്ലേ...
കൊന്ന പൂത്ത നേരമല്ലേ...
മഞ്ഞളാടും കോവിലിൽ നാം
തമ്മിലാദ്യം കണ്ടതല്ലേ...
മനസ്സിൽ പടരും മലർവനിയിൽ സ്നേഹപൂത്താലം.....

മുത്തോല പന്തലിനുള്ളിൽ
മുത്തുതിരും നിൻ ചിരിയിൽ
പൂത്തുലഞ്ഞ താഴ്വാരവും...
അങ്ങു ദൂരെ ആകാശവും
ചിറ്റോളം നുര ഞൊറിയും
ചിത്രമണി പൊയ്കകളിൽ
മറ്റാരും കാണാതെ ഞാൻ നിന്റെ മൗനത്തേന്മഴയായ്
ആരും കൊതിക്കുന്ന പെണ്ണല്ലേ നീ
ആശതൻ സൗഭാഗ്യച്ചെപ്പല്ലേ  
ആലോലം നീയെൻ കിനാവല്ലേ
നിന്നെ ആശിച്ച പെണ്ണിൻ മനസ്സല്ലേ
എൻ ഹൃദയ മുരളി ഒഴുകി അലിയും  
യമുനതൻ തീരം...

അമ്പലപ്പൂവേ സുന്ദരിപ്പെണ്ണേ
നിൻ ചുണ്ടിലെന്താണ്...
പുഞ്ചിരിപ്പാട്ടൊ എൻ രാഗമുത്തോ ഒന്നു പറയാമോ...

കാണാൻ കൊതിച്ചു നിന്നാൽ
കരളിൽ കുളിരു നൽകി
മുകിലായ് അരികിൽ വന്നെൻ
കവിളിൽ തൊട്ടു തലോടും...

നിഴലായ് എന്നും നീയെൻ
മനസ്സിൽ പ്രണയമോടെ
അണയൂ ഗോപികയായ് അണയൂ ജീവനിൽ നീ  
ഒരോ കിനാവിലും നീയല്ലേ
എൻ മോഹങ്ങൾ പൂക്കും നിറമല്ലേ
ആറ്റുവരമ്പിലെ പൂവെല്ലാമെൻ
ആരോമലലാളിനു ചേലല്ലേ
സുകൃതമുണരുമണിയും തനുവിൽ
നിറയും വാത്സല്യം....

എൻ പ്രിയനല്ലേ എൻ ജീവനല്ലേ
നീയെന്റെ സ്വന്തമല്ലേ...
ചെമ്പനീർ പൂക്കൾ കോർത്തു  
ഞാൻ നിന്നെ മാലയണിയിക്കാം ...
മഞ്ഞുതിരും കാലമല്ലേ...
കൊന്ന പൂത്ത നേരമല്ലേ...
മഞ്ഞളാടും കോവിലിൽ നാം
തമ്മിലാദ്യം കണ്ടതല്ലേ...
മനസ്സിൽ പടരും മലർവനിയിൽ സ്നേഹപൂത്താലം.....

അമ്പലപ്പൂവേ സുന്ദരിപ്പെണ്ണേ
നിൻ ചുണ്ടിലെന്താണ്...
പുഞ്ചിരിപ്പാട്ടൊ എൻ രാഗമുത്തോ ഒന്നു പറയാമോ...
മഞ്ഞുതിരും കാലമല്ലേ...
കൊന്നപൂത്ത നേരമല്ലേ
മഞ്ഞളാടും കോവിലല്ലേ...
കുഞ്ഞു തെന്നൽ വീശിയില്ലേ..
അഴകിനഴക് തെളിയും മിഴിയിൽ വിടരും പൂക്കാലം

ഗാനം കേൾക്കാൻ ഇവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambalappoove

Additional Info

Year: 
2018

അനുബന്ധവർത്തമാനം