കലേഷ് കരുണാകരൻ
കണ്ണൂർ ജില്ലയിലെ രാമന്തളിയിലാണ് കലേഷ് ജനിച്ചത്. കരുണാകരനും പുഷ്പവല്ലിയുമാണ് മാതാപിതാക്കൾ. പാലക്കാട് NSS എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും, IIT ബോംബെയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് കലേഷ്.
ഏറ്റവും നല്ല കുട്ടികളുടെ സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ സ്വനം എന്ന സിനിമയിൽ പാടിക്കൊണ്ടാണ് കലേഷ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. ആ സിനിമയുടെ മ്യൂസിക് ഡയറക്ടർ ആയ ഹരി വേണുഗോപാൽ വഴിയാണ് കലേഷിന് ആദ്യ അവസരം ലഭിച്ചത്. തുടർന്ന് മൊട്ടിട്ട മുല്ലകൾ, ഉരിയാട്ട്, ഹാപ്പി ക്രിസ്മസ്, ഇടുക്കി, ഡാർക്ക് സീക്രട്ട്, നിഴലാഴം, എന്റെ വെള്ളിത്തൂവൽ എന്നീ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.
ഗ്രീഷ്മ ബി നായരാണ് കലേഷിന്റെ ഭാര്യ. രണ്ടു കുട്ടികളാണ് അവർക്കുള്ളത് ജഗത് ഗൗതം, ഹർഷിത് അമൻ.
Address -'Kottilakam' Kallettumkadave, Ramanthali. PO Kannur Dt. Kerala 670308.