അമ്മമനമല്ലേ

അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ..
എന്റെ പൊൻകണിയല്ലേ പൂക്കും നന്മമരലല്ലേ (2)
അരികിൽ വന്നാലോ അമ്മ സ്നേഹസംഗീതം
പീലി നീർത്തുമെൻ മാനസത്തിൽ നാദമയൂരം
രാഗ സിന്ദൂരം....
അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ..
എന്റെ പൊൻകണിയല്ലേ പൂക്കും നന്മമരലല്ലേ..

നിന്റെ പാട്ടിൽ വിരിയും ഓണപ്പൂക്കളുണ്ടല്ലോ..
ഇടനെഞ്ചിലൂറും വാത്സല്യത്തേനുമുണ്ടല്ലോ... (2)
നിന്റെ കൈവിരൽ തുമ്പു ചേർത്തു നടന്നൊരെൻ ബാല്യം
വീണ്ടുമോർമ്മയിൽ മേഞ്ഞിടുന്നു മൗനനൊമ്പരമായ്..
മൗനനൊമ്പരമായ്...

കുഞ്ഞുമനസ്സിൽ അക്ഷരങ്ങൾ നീപകർന്നില്ലേ..
എന്നും നല്ല ശീലം മാത്രം എന്നിൽ.. നീ നിറച്ചില്ലേ (2)
ആർദ്രമാം നിൻ മൊഴികളിൽ...
കാരുണ്യം പാൽക്കടലായ്...
ആർത്തുലഞ്ഞു നിന്റെ ഉള്ളിൽ
സ്നേഹ അലയൊലികൾ..
സ്നേഹ അലയൊലികൾ ...

അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ..
എന്റെ പൊൻകണിയല്ലേ പൂക്കും നന്മമരലല്ലേ
അരികിൽ വന്നാലോ അമ്മ സ്നേഹസംഗീതം
പീലി നീർത്തുമെൻ മാനസത്തിൽ നാദമയൂരം
രാഗ സിന്ദൂരം....
അമ്മ മനമല്ലേ നിറയെ വെണ്ണിലാവല്ലേ..
എന്റെ പൊൻകണിയല്ലേ പൂക്കും നന്മമരലല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma manamalle

Additional Info

Year: 
2018