പുനർജ്ജന്മം ഇതു പുനർജ്ജന്മം
പുനര്‍ജന്മം - ഇതു പുനര്‍ജന്മം
പോകൂ പോകൂ വേദാന്തമേ - നിന്റെ
പൊയ് മുഖം കണ്ടു ഞാന്‍ മടുത്തു - മടുത്തു
പുനര്‍ജന്മം ഇതു പുനര്‍ജന്മം
മരിച്ച വസന്തങ്ങള്‍ പൂവിട്ടുണര്‍ന്നു
മണ്ണിന്റെ മടിയില്‍ - മണ്ണിന്റെ മടിയില്‍
മോഹഭംഗങ്ങള്‍ നേടി പുതിയൊരു മുഖപ്രസാദം -
ആഹാ മുഖപ്രസാദം
സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി
(പുനര്‍ജന്മം.. )
മരിച്ച വികാരങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു
മനസ്സിന്റെ മടിയില്‍ - മനസ്സിന്റെ മടിയില്‍
മൂകദു:ഖങ്ങള്‍ ചൂടി പുതിയൊരു
മണിപ്രവാളം - ചുണ്ടില്‍ മണിപ്രവാളം
സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി
(പുനര്‍ജന്മം.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Punarjanmam Ithu Punarjanmam
Additional Info
ഗാനശാഖ: