സാമ്യമകന്നോരുദ്യാനമേ
സാമ്യമകന്നോരുദ്യാനമേ
കൽപ്പകോദ്യാനമേ നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും
കുഞ്ജകുടീരങ്ങളിൽ
ലാവണ്യവതികൾ ലാളിച്ചുവളർത്തും
ദേവഹംസങ്ങളേ നിങ്ങൾ
ദൂതുപോയൊരു മനോരഥത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
കച്ചമണികൾ നൃത്തം വയ്‌ക്കും
വൃശ്ചികരാവുകളിൽ
രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും
രോമഹർഷങ്ങളേ നിങ്ങൾ
പൂവിടർത്തിയ സരോവരത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Samyamamakannorudhyaname
Additional Info
ഗാനശാഖ: