നിന്നെയൊന്നു കാണാനായി

നിന്നെയൊന്നു കാണാനായ് നിന്നോടൊന്നു മിണ്ടാനായ്
കാതമെറെ ദൂരെനിന്നും ഓടിവന്നതാണെൻ പെണ്ണെ (2)
യേശുദാസിനെപ്പോലൊന്നും കണ്ഠനാദമില്ലെന്നാലും
ആറു കട്ടയിൽ പാടാം ഞാൻ പ്രേമലോലനായ് ...
നിന്നെയൊന്നു കാണാനായ് നിന്നോടൊന്നു മിണ്ടാനായ്
കാതമെറെ ദൂരെനിന്നും ഓടിവന്നതാണെൻ പെണ്ണെ

നാട്ടുമാവിൻ ചോട്ടിലന്ന് നീയും ഞാനും മിണ്ടണ നേരം
ഞാറ്റുവേല കാറ്റുവന്നെൻ കാതിൽ മെല്ലെ ചൊല്ലി
ഇവളേഴു ജന്മം നിന്റെ ഓമൽ കണ്മണിയെന്ന്
അതു കേട്ടൊരു ഞാൻ കോൾമയിർ കൊണ്ടില്ലേ
എൻ ഹൃദയം വിച്ചും ബച്ചില്ലേ ..
ഷീലയും നസീറും പോലെ രാത്രിയും നിലാവും പോലെ
ഒന്നു ചേർന്നുപോകാനായി സമ്മതം തരാമോ പെണ്ണേ
എത്രയെത്ര ദൂരം താണ്ടി എൻ പ്രിയക്കുമാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ പ്രേമലോലനായ്
നിന്നെയൊന്നു കാണാനായ് നിന്നോടൊന്നു മിണ്ടാനായ്
കാതമെറെ ദൂരെനിന്നും ഓടിവന്നതാണെൻ പെണ്ണെ

പ്രേമസൗധമൊന്നു നിന്റെ പേരിൽ പൊക്കി കെട്ടിയെടുക്കാം
ഷാജഹാന്റെ റാണിയായ മുംതാസാക്കാം പെണ്ണേ
അകലാനും വയ്യ നീയെൻ പ്രാണനായികയല്ലേ..
ഒഴിവാക്കല്ലേ എന്നെ പ്ലിംഗിതനാക്കല്ലേ ...
എൻ ഹൃദയം കലുഷിതമാക്കല്ലേ ...
ഓട്ടയുള്ള പാത്രംപോലെ വെള്ളിവീണ ഗാനംപോലെ
എന്നെ നീയകറ്റീടല്ലേ എന്റെ ജീവനാകും പെണ്ണേ
 എത്രയെത്ര ദൂരം താണ്ടി എൻ പ്രിയക്കുമാത്രം വേണ്ടി
കാത്തു കാത്തു നിൽക്കുന്നു ഞാൻ പ്രേമലോലനായ്
നിന്നെയൊന്നു കാണാനായ് നിന്നോടൊന്നു മിണ്ടാനായ്
കാതമെറെ ദൂരെനിന്നും ഓടിവന്നതാണെൻ പെണ്ണെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninneyonnu kananayi

Additional Info

Year: 
2018

അനുബന്ധവർത്തമാനം