പുലരി മഴകൾ

പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....
ഒരു യാത്രതൻ കഥതീരവേ ...
പറയാതെ നാം വഴിമാറവേ ...
മറുവാക്കു മിണ്ടാതെ നീ പോകവേ ...
ഒരു തേങ്ങലായെന്റെ മനമാകവേ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....

മാനമാകെ ഏതോ കനവായിരുന്നു
പലദൂരമിന്നോളം ഇവിടെ വരെ
നിറമാർന്നൊരാ നിമിഷങ്ങളെൻ
കനലായി മാറുന്നിതാ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....
പുലരിമഴകളിതിലെ വന്നുപോയ്
നീ കേട്ടുവോ ....
ഇലകളുതിരും ഇരവുമെങ്ങുപോയ് ...
നീ കണ്ടുവോ ....
ഒരു യാത്രതൻ കഥതീരവേ ...
പറയാതെ നാം വഴിമാറവേ ...
മറുവാക്കു മിണ്ടാതെ നീ പോകവേ ...
ഒരു തേങ്ങലായെന്റെ മനമാകവേ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....

ഇനിയെന്തിനായെൻ ചിരിയും കിനാവും
ഇനിയെന്തിനായ് താനേ ഉരുകുന്നു ഞാൻ
വരി പാടുവാൻ കളി ചൊല്ലുവാൻ
ഇനിയെന്തിനാണെൻ സ്വരം ....
മറയില്ല മായില്ല നീ ...എന്നും എന്നോർമ്മയിൽ....

Mandharam Lyric Video | Pulari Mazhakal | Asif Ali | Mujeeb Majeed | Vijesh | Magic Mountain Cinemas