എന്നും പൊന്നിൻ
എന്നും മിന്നിൽ പൊന്നും പോലൊരു പ്രേമം
മുങ്ങിയും പൊങ്ങിയും മാവിൽ കുളിച്ചു കയറും (2)
ഇവൻ ആരാണിവൻ കഥയാടുന്നവൻ
കടം വാങ്ങുന്ന ചായക്കു കടിക്കൂട്ടമായ്
വെടി പറയുന്ന നേരം സൊറ അടിക്കുന്ന കൂട്ടം
അവരിൽ നിറയും താളമോലും പ്രേമഗീതമായി
ഒരു പപ്പടവട പ്രേമം ഇതു ചുട്ടെടുത്തൊരു പ്രേമം
ചുടുപപ്പടം ചെറു മളകരചിട്ടു പൊരിച്ചെടുത്തൊരു പ്രേമം
പുട്ടുണ്ടേ ദോശയുണ്ടേ നാവിലൂറും ടേസ്റ്റുണ്ട്
വയറും നിറയും സ്നേഹമുണ്ട്,
വന്നോളിൽ തിന്നോളിൻ
കലപില കൂടും വയറു
ചടപെട നിറയും
വന്നോളിൻ തിന്നോളിൻ
കുഞ്ഞപ്പൻ ചേട്ടന്റെ ചായക്കട
എണ്ണയിൽ വറുത്തെടുത്തൊരു
പപ്പടവട കൂട്ടമായ്
കുഞ്ഞപ്പൻ ചേട്ടന്റെ ചായക്കപ്പിലെ മധുരമായ്
ഒരുപിടി അവിലിന്റെ കഥപറഞ്ഞതുപോലെ
അതിരുകളില്ലാത്തൊരു ചങ്ങാത്തമായ്
മുറുക്കി ചുവന്ന ചുണ്ടുകളിൽ ഞെരിഞ്ഞമരും
തിളച്ചു പൊങ്ങും പാലിൽ ഈ പതഞ്ഞുയരും പ്രേമം
അവരിൽ നിറയും താളമോലും പ്രേമഗീതമായ്
ഒരു പപ്പടവട പ്രേമം ഇതു ചുട്ടെടുത്തൊരു പ്രേമം
ചുടുപപ്പടം ചെറു മളകരചിട്ടു പൊരിച്ചെടുത്തൊരു പ്രേമം
ലുക്ക് ദിസ് ഈസ് എ ലുക്കുവട
കുഞ്ഞപ്പൻ ചേട്ടന്റെ പപ്പടവട
പച്ചാണിക്കാവിലെ ലൈക്ക് വട
ഇതു നെഞ്ചിനുള്ളിലെ ഞെരിപ്പെടാ...
യെ നാട്ടാരെ കേട്ടോളിൻ
നെഞ്ചിനുള്ളിലെ ചായക്കട
യെ കൂട്ടാരെ നിന്നോളിൻ
ഒന്നും തിന്നില്ലെങ്കിൽ വേസ്റ്റ് ഡാാ...
വെയിലിൽ ഉണങ്ങുന്ന പപ്പടത്തിൽ ശോഭയിൽ
വട്ടത്തിൽ പൊരിച്ചെടുത്തെതു നാവൂറും രുചികളിൽ
പലതരം പ്രേമങ്ങൾ പപ്പടവട പോലെ
പൊടിയും ഈ മണ്ണിൽ വേദനയായ്
അലഞ്ഞുതിരിഞ്ഞു നടന്നവരും തേടുന്നു
തകിലും കുഴലും ഇഴുകി
ഒന്നായ് മധുരം നിരയും നേരം
അവരിൽ നിറയും താളമോലും പ്രേമഗീതമായ്