അശ്വിൻ കൃഷ്ണ

Aswin Krishna
ചൈൽഡ് ആർട്ടിസ്റ്റ്
അശ്വിൻ കൃഷ്ണ ജിഷ്ണുനാഥൻ
സംഗീതം നല്കിയ ഗാനങ്ങൾ: 1

 മലപ്പുറം കുറുമ്പത്തൂർ ചേരുരാൽ; എച്ച്.എസ്.എസിലെ ഒൻപതാംക്ലാസുകാരനാണ് അശ്വിൻ കൃഷ്ണ ജിഷ്ണുനാഥാണ് നവജീവൻ നവകലാകേന്ദ്രത്തിന്റെ ബാനറിൽ ഒരുക്കുന്ന സിനിമയിലെ ഏഴുഗാനങ്ങൾക്കാണ് അശ്വിൻ സംഗീതം നൽകിയത്.
അങ്കമാലി സെന്റ് ആൻസ് കോളേജ് അധ്യാപകനും സംവിധായകനുമായ കെ.കെ.രവീന്ദ്രനാഥിന്റെ മകനാണ് പതിന്നാലുകാരനായ അശ്വിൻ കൃഷ്ണ. അമ്മയും അധ്യാപികയുമായ റീനാനാഥ് സിനിമയുടെ സഹസംവിധായികയാണ്. ചെറുപ്രായത്തിൽത്തന്നെ ഉപകരണസംഗീതത്തിലും വായ്പാട്ടിലും ശ്രദ്ധേയനാണ് അശ്വിൻ.  മലപ്പുറം ജയകുമാർ, മലപ്പുറം ദേവയാനി, തിരൂർ ചന്തു മാസ്ർ, ഗിരിജ തിരൂർ എന്നിവരാണ് ഗുരുക്കൻമാർ. അറിയപ്പെടുന്ന മജീഷ്യൻ കൂടിയായ അശ്വിൻ സുധീർ മാടക്കത്തിന്റെ ശിഷ്യനാണ്.