റിമെംബര്‍ സെപ്റ്റംബര്‍

റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍
സുന്ദരിയാം സെപ്റ്റംബര്‍
സുരഭിലയാം സെപ്റ്റംബര്‍
പുഷ്പഹാര വിഭൂഷിതയാകിയ
സ്വപ്നമനോഹരി സെപ്റ്റംബര്‍
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍
റിമെംബര്‍ റിമെംബര്‍ സെപ്റ്റംബര്‍

കവിളില്‍ നിറയേ പനിനീര്‍പ്പൂ
മുടിക്കെട്ടിലോ മുല്ലപ്പൂ
ലില്ലിപ്പൂ ചുണ്ടിണയില്‍
അല്ലിപ്പൂ കണ്മുനയില്‍
മാരിവില്ലിന്‍ നാടയാലേ
മലര്‍മുടികെട്ടിയ സെപ്റ്റംബര്‍
(സുന്ദരിയാം..)

അധരവും അധരവും തമ്മില്‍ തമ്മില്‍
മധുരം കിള്ളിയതെന്നാണു്
മറ്റുള്ളോര്‍ അറിയാതെ
മാലോകര്‍ അറിയാതെ
മാറും മാറും ഉയിരും ഉയിരും
പുണര്‍ന്നു ചേര്‍ന്നതെന്നാണു്
(സുന്ദരിയാം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Remember September