ശ്രീപത്മനാഭാ

ശ്രീപത്മനാഭാ പുരുഷോത്തമാ വാസുദേവാ
വൈകുണ്ഠമാധവാ ജനാര്‍ദ്ദനാ ചക്രപാണേ
ശ്രീവത്സചിഹ്നിശരണാഗത പാരിജാതാ
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ
ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ

ഉദയശൈല ഗജമസ്തകമേറി
അരുണന്‍ പട്ടുക്കുട നീര്‍ത്തി
പൂമരങ്ങള്‍...
പൂമരങ്ങള്‍ ചാമരം വീശി
ഭൂമി തൃക്കാലടി കൂപ്പി
ഉണരുണരൂ ഉണരുണരൂ

ലക്ഷ്മീനിവാസാ നിരവദ്യ ഗുണൈക സിന്ധോ
വേദാന്തവേദ്യ നിജവൈഭവ ലോകബന്ധോ
സംസാരസാഗര സമുത്തരണൈകപോതി
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ തുകിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ
ഉണരുണരൂ തുകിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ

നിരഘമധുരഫലനിവേദ്യമായി ആ...
നിരഘ മധുര ഫല നിവേദ്യമായി
നിയതി തിരുനടയില്‍ നില്‍പ്പൂ
നമിച്ചു സുന്ദര വിഭാത ദേവത
നടയില്‍ പൂക്കള്‍ ചൊരിഞ്ഞു -ദേവത
നടയില്‍ പൂക്കള്‍ ചൊരിഞ്ഞു
ഉണരുണരൂ തുകിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree padmanabha

Additional Info

Year: 
1983