സങ്കല്‍പ്പ പുഷ്പവനവീഥിയില്‍
സങ്കല്‍പ്പ പുഷ്പവനവീഥിയില്‍ പ്രേമ-
മംഗള മണിദീപ ജ്യോതിയില്‍
തങ്കക്കിനാവിന്‍റെ തംബുരു മീട്ടി
ഇന്നലെ ഞാനിരുന്നു പാടി -സഖീ
നിന്നെക്കുറിച്ചു മാത്രം പാടി
കല്‍പനാ യവനികയ്ക്കപ്പുറമെങ്ങോ നിന്‍ കനകച്ചിലങ്ക കിലുങ്ങീ
എന്‍റ ഹൃദ്സ്പന്ദ മൃദംഗധ്വനിയ്ക്കൊത്തു
നീ നിന്‍റെ നൃത്തം തുടങ്ങീ
ഓമനേ...നീ നിന്‍റെ നൃത്തം തുടങ്ങീ
സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ-
മംഗള മണിദീപ ജ്യോതിയില്‍
ആയിരം താരകളും ചന്ദ്രനും ഞാനും നിന്‍
ആനന്ദനര്‍ത്തനം കണ്ടൂ
എന്റെ സംഗീത സ്വരരാഗയമുനയില്‍
നീന്താന്‍ ഇറങ്ങി വന്നൂ
സുന്ദരീ...നീന്താന്‍ ഇറങ്ങി വന്നു
സങ്കല്‍പ്പ പുഷ്പവനവീഥിയില്‍ പ്രേമ-
മംഗള മണിദീപ ജ്യോതിയില്‍
തങ്കക്കിനാവിന്‍റെ തംബുരു മീട്ടി
ഇന്നലെ ഞാനിരുന്നു പാടി -സഖീ
നിന്നെക്കുറിച്ചു മാത്രം പാടി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sankalpapushpavana veedhiyil
Additional Info
Year:
1983
ഗാനശാഖ: