തുള്ളിമഴ
തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി....
ഇളമാവിൻ കൊമ്പിൻ കാറ്റത്തൂഞ്ഞാലാടി
മുകിലോരം ചെന്നു തൊടാനായ്
എൻ പിറകെ വാ വാ കൺമണിയെ
തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി
പവിഴമണി തൂവും മുറ്റത്ത്...
മഴ നനയണമൊന്നാകെ..
ചിറകുകളിൽ പുളകം നെയ്യേണം
മഴ തോരും നേരത്തൊന്നിനി നാം
മിഴി നിറയണ സ്വപ്നങ്ങൾ...
കണ്ടിടാനരികില് വന്നാട്ടെ.....
കൈവളകളൊന്നായ് ചേർന്നു
ചിരിമേളം കേൾക്കാനും ....
എന്നുമൊരു കൂട്ടായ് പിരിയാതെ
ഉള്ളിലറിയുന്നു സംഗീതം
പനിമലരുകൾ വിരിയും നേരത്ത്
പുലരൊളിയുടെ പിന്നാലെ ..
ഇരുവരുമൊരു കതിരായ് പോകേണം
ഇടിമിന്നൽ വള്ളികൾ കൊണ്ടിനി നാം
കൊരലാരം കെട്ടണ്ടേ വിണ്ണിലും പോകാം വന്നാട്ടെ
കാൽത്തളകളൊന്നായ് ചേർന്നു
തഞ്ചിടുന്ന മണിനാദം കേൾക്കാറായ്...
മിന്നുമൊരു മഞ്ഞിൻ തുള്ളികളായ്
നെഞ്ചിലണിയുന്നു ഉന്മാദം..
തുള്ളിമഴ വെള്ളം തെന്നിയൊഴുകുമ്പോൾ
കൊഞ്ചുമില രണ്ടും മുങ്ങി നീരാടി....
ഇളമാവിൻ കൊമ്പിൻ കാറ്റത്തൂഞ്ഞാലാടി
മുകിലോരം ചെന്നു തൊടാനായ്
എൻ പിറകെ വാ വാ കൺമണിയെ