ചന്ദനപ്പടവിലെ ചാരുലതേ

ചന്ദനപ്പടവിലെ ചാരുലതേ നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു
മന്ദപവനന്‍ തലോടും കവിളില്‍
ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു
ചന്ദനപ്പടവിലെ ചാരുലതേ നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു

മന്മഥഗന്ധീ നിന്‍ മനസ്സില്‍ വിരിയും
മന്ദാരപുഷ്പം ഞാനല്ലേ
നിന്നെ പൊതിയും മധുരവികാരത്തിന്‍
സ്വര്‍ണ്ണച്ചിറകു ഞാനല്ലേ
ചന്ദനപ്പടവിലെ ചാരുലതേ നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു

കണ്ണടയ്ക്കുമ്പോള്‍ കണിക്കൊന്ന പൂക്കുന്ന
കണ്ണന്റെ രൂപം ഞാനല്ലേ
കാതോര്‍ത്തുറങ്ങും കതകിനരികിലെ
കാല്‍പ്പെരുമാറ്റം ഞാനല്ലേ

ചന്ദനപ്പടവിലെ ചാരുലതേ നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു
മന്ദപവനന്‍ തലോടും കവിളില്‍
ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു
ചന്ദനപ്പടവിലെ ചാരുലതേ നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanappadavile chaarulathe

Additional Info

Year: 
1983

അനുബന്ധവർത്തമാനം