ഒരിതള്‍ വിടര്‍ന്നാല്‍

ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ
കാവിന്റെ ദുഃഖം കരളിന്റെ ദുഃഖം
ആവില്ലയാര്‍ക്കുമറിയാൻ
ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ

കാറ്റിനു കളി പറയാന്‍ രസം
എപ്പോഴും കടലിനേ നെടുവീര്‍പ്പറിയൂ
പൂവിനു മണമെറിയാന്‍ സുഖം
എപ്പോഴും മുള്ളിനേ നോവറിയൂ
എപ്പോഴും മുള്ളിനേ നോവറിയൂ
ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ

കാടിനണിഞ്ഞൊരുങ്ങാന്‍ കൊതി
എപ്പോഴും കാലത്തിനേ വേനലറിയൂ
വേനലില്‍ വീര്‍ത്തിടും മോഹഭംഗങ്ങള്‍
കാലത്തിനും കൂടിയറിയില്ലാ
കാലത്തിനും കൂടിയറിയില്ലാ

ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ
കാവിന്റെ ദുഃഖം കരളിന്റെ ദുഃഖം
ആവില്ലയാര്‍ക്കുമറിയാൻ
ഒരിതള്‍ വിടര്‍ന്നാല്‍ പൂവാകുമോ
ഒരു പൂ വിരിഞ്ഞാല്‍ കാവാകുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Orithal vidarnnal