ക്യാപ്റ്റൻ തീം (നിത്യമുരുളും)
നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിനു പിൻപേ
ഓടിയണയും കാലുകളിവിടെ...
ആശയാലേ നിരാശകളാകെ
കീഴടക്കുക നേടുക വിജയം...
വീറുമായി കളിക്കളമണിയൂ
പോരിനായൊരു നേരമൊരുങ്ങി...
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ...
വീണിടത്തു നിന്നുയർന്നു വാ...
ധീരന്മാരെ വീരന്മാരെ
ലോകമിന്നൊരു കളിയിടമായ്
തോൽവിയില്ലാ ..പേടിയില്ലാ..
ഓടിമാറാൻ ഇനി വയ്യാ...
പൊരുതി നേടാൻ കരുതി വീണ്ടും
കളിയരങ്ങിൽ കയറിടുവിൻ...
തളരുവാനോ തകരുവാനോ...
കുനിയുകില്ലെന്നോർക്കേണം...
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ...
വീണിടത്തു നിന്നുയർന്നു വാ...
നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിനു പിൻപേ
ഓടിയണയും കാലുകളിവിടെ...
ആശയാലേ നിരാശകളാകെ
കീഴടക്കുക നേടുക വിജയം...
വീറുമായി കളിക്കളമണിയൂ
പോരിനായൊരു നേരമൊരുങ്ങി...
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ...
വീണിടത്തു നിന്നുയർന്നു വാ...