പാട്ടുപെട്ടി
പാതനീളെ നീളെ ദൂരമേറെയേറെ
ചിറകില്ല പാറാൻ പെണ്ണേ..
പതറുന്നു ഗതീ ..ചിതറുന്നു മതി
പാട്ടുപെട്ടീലന്ന് നമ്മൾ കേട്ടു കേട്ടൊരീണം
പാട്ടുപെട്ടീലന്ന് നമ്മൾ കേട്ടു കേട്ടൊരീണം
നെഞ്ചിലാളും നോവേറ്റും കിനാപ്പാട്ടായ് കേൾപ്പൂ
നെഞ്ചിലാളും നോവേറ്റും കിനാപ്പാട്ടായ് കേൾപ്പൂ
എന്നിലെന്നുമൂറൂ...എൻ മഴപ്പിറാവേ
കാത്തു കാത്തു നിന്നേ... കാത്തു കാത്തു നിന്നേ...
കത്തിയെരിയുമെൻ ഉള്ളം...
ആരവങ്ങൾ എങ്ങോ നേർത്തൂ
ആളൊഴിഞ്ഞു മാഞ്ഞു വെട്ടം ...
പാട്ടുപെട്ടീൽ ...
പാട്ടുപെട്ടീലന്ന് നമ്മൾ കേട്ടു കേട്ടൊരീണം
(ബംഗാളി വരികൾ )
രാവു നീളെ രാവു നീളെ
വേവിതിന്റെ ചില്ലുപാത്രം..
പകരുന്നൊരിരുളും കയ്പ്പും....
നുകരുന്നു മൗനമെന്നും...
യാമമാകെ തീനാളം ആളിടുന്നുവോ
യാമമാകെ തീനാളം ആളിടുന്നുവോ
നിനവാകെ നിറമേകാൻ നീയൊന്നു വായോ
മുറിവാലെ മനമാകെ ഇടറുന്നു..വായോ
ഓർമ്മയാലെ നിറയുന്നു.. മൈതാനമാകെ...
ആരവങ്ങൾ നിറയുന്നു...നീയേതു കോണിൽ..
ഏതു വാനിൽ..ഏതു വാനിൽ
എന്റെ മേഘമേതു വാനിൽ..
അലയുന്നു മേലെ മേലെ ...
മഴവിങ്ങും നെഞ്ചോടെ ...
മാരിവില്ലേ എന്നിൽ ...പോരുകില്ലേ ...
മാരിവില്ലേ എന്നിൽ ...പോരുകില്ലേ ...
കിളിവാതിൽ മറനീക്കി കിരണമായ് വായോ
ഇളവെയിൽ പകലേകാൻ..ഇനിയൊന്നു വായോ
ഓർമ്മയാലെ നിറയുന്നു.. മൈതാനമാകെ...
ആരവങ്ങൾ നിറയുന്നു...നീയേതു കോണിൽ..