പാൽത്തിര പാടും

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ
കാലടി പാടുകള്‍ വെളിവായി..
നെറുകില്‍ അണിയാന്‍ കൊതിയായ്
ഓര്‍ക്കാതെ കണ്മുന്നില്‍ നീ വന്നൂ....
കാണാതെ കേള്‍ക്കാതെ ഞാന്‍ നിന്നൂ...
അരികെ അരികെ..പ്രിയനേ നീ ഉണ്ടെന്നാലും

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ...

ആളുന്നിതോ ഉള്ളിലെ നാളം...
മൂടുന്നിതോ.. കണ്ണിലീ മൗനം
വേറെങ്ങോ പോയി അലിയാനറിയാതെ
ചേരുന്നിതാ കടലേ നദിയായ്....
ഞാന്‍..പിറകെ പിറകെ വരവായ്
പിരിയാന്‍ കഴിയാ നിഴലായ്...

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ

ദൂരങ്ങളില്‍ കാറ്റുപോല്‍ പാറി...
സ്നേഹത്തിനാല്‍ മഞ്ഞുനീരായ് നീ..
ഞാനിത്ര നാള്‍ അറിയാ കുളിരെ നീ
വാതില്‍ക്കലായ്‌ വിരിയും മലരായ് നീ
കരളിന്‍ ചിമിഴില്‍ പതിയേ...
പകരും മധുവായ് നിറയേ

പാല്‍ത്തിര പാടും വെൺതീരത്തിലാണോ
കാലങ്ങള്‍ പായും മൺപാതയിലാണോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palthira padum

Additional Info

Year: 
2017

അനുബന്ധവർത്തമാനം