മഞ്ഞു മൂടിയോ (M)

മഞ്ഞുമൂടിയോ വഴികൾ
മാഞ്ഞുപോകയോ അകലെ
അങ്ങ് ദൂരെയായ് സ്നേഹതീരം  (2)

മനസ്സുകളെ കരയരുതേ
മിഴിയിനിയും നിറയരുതേ
മഞ്ഞുമൂടിയോ വഴികൾ
മാഞ്ഞുപോകയോ അകലെ
അങ്ങ് ദൂരെയായ് സ്നേഹതീരം

നീലനിലാപ്പന്തലിലെന്തേ കൂരിരുളിൻ മേഘം
നീ നിറയും ജീവനിലെന്തേ വേദനതൻ ഗാനം (2)
ഇനി വരുമോ ഇനി വരുമോ
ഇതുവഴിയേ നിഴലുകളെ

മഞ്ഞുമൂടിയോ വഴികൾ
മാഞ്ഞുപോകയോ അകലെ
അങ്ങ് ദൂരെയായ് സ്നേഹതീരം  (2)

പാട്ടുണരും തന്ത്രിയിലെന്തേ വേദനതൻ നാദം
പകലണയും സന്ധ്യയിലെന്തേ നോവെരിയും ഭാവം (2)
ഇനി വിരിയൂ ഇതൾ വിരിയൂ
നറുമനമായ് മലരുകളെ

മഞ്ഞുമൂടിയോ വഴികൾ
മാഞ്ഞുപോകയോ അകലെ
അങ്ങ് ദൂരെയായ് സ്നേഹതീരം  (2)
മനസ്സുകളെ കരയരുതേ..
മിഴിയിനിയും നിറയരുതേ...
മഞ്ഞുമൂടിയോ വഴികൾ
മാഞ്ഞുപോകയോ അകലെ
അങ്ങ് ദൂരെയായ് സ്നേഹതീരം

Yours Lovingly Official Audio Jukebox 2017 | Alby & Amy | Biju J Kattackal