കുറുമ്പുകാരി (M)
കുറുമ്പുകാരീ കുറുമ്പുകാരീ.. പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ..
ഇനി അടുപ്പമാണല്ലോ....
കുറുമ്പുകാരീ കുറുമ്പുകാരീ.. പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ..
ഇനി അടുപ്പമാണല്ലോ....
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്
വെളുക്കുവോളം കൊതിച്ചു കണ്ടൊരു സുവർണ്ണസ്വപ്‌നങ്ങൾ
ഞാൻ.. അറിഞ്ഞ കാര്യങ്ങൾ..
ഇണക്കമോടെ അടുത്തുവന്നാൽ പറഞ്ഞു തന്നീടാം
ഉള്ളറിഞ്ഞ കാര്യങ്ങൾ..
കുറച്ചു മുൻപേ പറഞ്ഞതെല്ലാം മറക്കുമെങ്കിൽ
ഞാൻ ആ കഥ നിനക്ക് നൽകീടാം...
കുറുമ്പുകാരീ..
കുറുമ്പുകാരീ.. കുറുമ്പുകാരീ..പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ...
തെളിഞ്ഞ വാനിൽ ഉദിച്ച ചന്ദ്രൻ നിറഞ്ഞുനിൽക്കുമ്പോൾ
പാൽനിലാവ് തൂവുമ്പോൾ...
സ്വരങ്ങളേഴാൽ മെനഞ്ഞ പാട്ടിൻ കിനാവ് തന്നീടാം
നീ.. അടുത്തിരുന്നെങ്കിൽ..
മറച്ചുവയ്ക്കാൻ ഇവന്റെയുള്ളിൽ കളങ്കമില്ലല്ലോ
ഇനിയും വഴക്കു തീർക്കാമോ..
കുറുമ്പുകാരീ.. കുറുമ്പുകാരീ പിണക്കമെന്താണ്
പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ
ഇനി അടുപ്പമാണല്ലോ..
കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ്