വിണ്ണിൻ മേഘം
വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ ..
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരിമിന്നി ചിന്നിത്തൂവും താരാശിൽപ്പമേ
yours lovingly yours lovingly
yours lovingly yours lovingly
വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ ..
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരിമിന്നി ചിന്നിത്തൂവും താരാശിൽപ്പമേ
മിഴിയിണകൾ തേടും ഭാവം
ചൊടിയിണകൾ ചേരും നേരം
സങ്കീർത്തനം പാടും മാലാഖമാർ (2)
താരാട്ടു പാടീടും താരകളും
തൂമഞ്ഞു തൂവുന്ന വെൺമേഘവും
(വിണ്ണിൻ മേഘം പോലെ)
മിഴികളിലെഴുതിയ ശ്രുതിലയമിതുവരെ
അതിലൊരു കഥയുടെ ചുരുളഴിയുകയായിനി
അതിനൊരു മറുപടി ഉടനടി പറയുക
അണിമലരിണയുടെ ചൊടിയുടെ സുഖരസം
ഇതിനൊരു സുഖതരം നിരനിരയുണരുമീ
നിരനിരയുണരുമീ കരളിണയുടെ ചിരി
സ്വരലയ ശ്രുതിയുടെ സ്വനരസമധുമതി
ഇനിയൊരു കതിരൊളി നിറയുക തെളിയുക
നവമൊരു സ്വരലയ തലമുറയുണരുക ..
ഉയരുക ഉയരുക ഇനിയൊരു സ്വരസുഖ
അറിയുക പുതിയൊരു കലയുടെ മലരൊളി
ഇവരിലും അരുളുക പകരുക പ്രണയസഖി ...
ഓ ഗായികേ...ഓ ഗായികേ
ഓ ഗായികേ...ഓ ഗായികേ
ഓ ഗായികേ...ഓ ഗായികേ
(വിണ്ണിൻ മേഘം പോലെ)