അഴകെ അഴകേ
അഴകെ അഴകേ ആദ്യമായി
അരികെ അരികേ.. കണ്ടതെന്നോ..
മിഴിയെഴുതി നാട്ടുമൈന..
വഴിയകലെ.. നോക്കിനിന്നു...
കന്നിനിലാക്കുടിലു മേഞ്ഞേ
താമസിക്കാൻ വാ ...
പൊന്നുനൂലു പുടവ തുന്നി
നൽകിയില്ലേ ഞാൻ....
അഴകെ അഴകേ ആദ്യമായി
അരികെ അരികേ.. കണ്ടതെന്നോ.
ഓ.. നിന്നെക്കാത്തീ കണ്ണും വാടിപ്പോയ്
ഓ.. തോണിപ്പാട്ടും കാറ്റുംകൊണ്ടേ പോയ്
പുഴയോ നൂലുപോലെയായി..
ആറ്റുവഞ്ചി മാഞ്ഞുപോയ് ..
കടവ് വീണ്ടും ശൂന്യമായി
കാലമേറെ പോകയായ്...
പകരൂ.. നെഞ്ചിലെ നോവുമീ സ്നേഹം
പറയൂ.. ജീവനിൽ ആളുമീ മോഹം
പ്രണയനാളം നീ ....
അഴകെ അഴകേ ആദ്യമായി
അരികെ അരികേ.. കണ്ടതെന്നോ.
മിഴിയെഴുതി നാട്ടുമൈന..
വഴിയകലെ.. നോക്കിനിന്നു...
കന്നിനിലാക്കുടിലു മേഞ്ഞേ
താമസിക്കാൻ വാ ...
പൊന്നുനൂലു പുടവ തുന്നി
നൽകിയില്ലേ ഞാൻ....
അഴകെ അഴകേ ആദ്യമായി
അരികെ അരികേ.. കണ്ടതെന്നോ.
അഴകെ അഴകേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Azhake azhake
Additional Info
Year:
2018
ഗാനശാഖ: