തുമ്പപ്പൂ എന്തോ

(പല്ലവി)
"തുമ്പപ്പൂ എന്തോ മന്ത്രിച്ചൂ...തമ്മിൽ തമ്മിൽ
ശംഖുനാദം എന്തോ മന്ത്രിച്ചൂ ...കാതിൽ കാതിൽ
നിളാ ദേവി എന്നെ കൊഞ്ജിച്ചൂ....പയ്യേ പയ്യേ
സ്വത്തോ അതോ സത്തോ വെള്ളി മുത്തോ
ആയിരം ഒാർമ്മകൾ തന്നു നീ...(തുമ്പപ്പൂ...)

(അനു പല്ലവി)
തേനൊലി തുമ്പകൾ തമ്പുരു മീട്ടി
വാനത്തെ നോക്കി നോക്കി നിന്നൂ
മുല്ല ചിരിച്ചു തിരിച്ചു പോയി
മറുനാടൻ തെന്നൽ മണത്തറിഞ്ഞെത്തി

കണ്ടു കണ്ടിരുന്നപ്പോൾ ദീപാവലി നിന്നെ
കേട്ടു കേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ...(തുമ്പപ്പൂ...)

(ചരണം)
താമര പൊയ്കയിൽ ചിത്രം വരച്ചു ഞാൻ
ശൃാമള കോമള കാനന ഭംഗിയെ
കാമുകി ചിത്തം കവർന്നെടുക്കാൻ
തേനൊലി പ്രേമ കവിതയും പാടി...

കണ്ടു കണ്ടിരുന്നപ്പോൾ ദീപാവലീ നിന്നെ
കേട്ടു കേട്ടിരുന്നപ്പോൾ സുഹാസിനീ...(തുമ്പപ്പൂ...)"

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbappoo entho

Additional Info

Year: 
2018

അനുബന്ധവർത്തമാനം