ഇല്ലത്തു വെച്ചു

ഇല്ലത്തു വെച്ചു പുലർച്ചക്കു ഗായത്രീ മന്ത്രങ്ങൾ ചൊല്ലീടുമ്പോൾ
കാലത്തു കുളി കഴിഞ്ഞീറനായ് നീ ചാരെ വന്നപ്പോൾ
വണ്ടെന്ന കാമുകൻ കാവലായ്
ചെഞ്ജുണ്ടിൽ തേൻ നുകർന്നു...
ആയിരമായിരം ഓർമ്മകൾ ഉൗഞ്ഞാൽ പാട്ടു പാടീ......(ഇല്ലത്തു വെച്ചു....)

(അനു പല്ലവി)
കളിയാടി വിളയാടി കലയിൽ പിറന്നവൾ
കലയിൽ പിറന്നവൾ, കലയിൽ വളർന്നവൾ നർത്തകീ നീ
കണ്ണുകൾ ഇമ വെട്ടി ചിത്രം വരച്ചവൾ
കാളിന്ദീ അല പോലെ തംബുരു മീട്ടി....

മാധവ കാലമായ് ചാരെയായ് മാധവൻ
കുന്നിൻ കെെരളി കലവറയിൽ...........(ഇല്ലത്തു വെച്ചു......)

(ചരണം)
ചന്തം തികഞ്ഞൊരു ചന്ദന കട്ടിലിൽ ഏകാകിയായ് കിടന്നവളെ
രാഗ ലഹരിയിൽ പതഞ്ഞൊഴുകി
ആനന്ദ വീണതൻ മോഹനതന്ത്രീ

മാധവ കാലമായ് ചാരെയായ് മാധവൻ
കുന്നിൻ കെെരളി കലവറയിൽ...(ഇല്ലത്തു വെച്ചു.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illathu vachu

Additional Info

Year: 
2018

അനുബന്ധവർത്തമാനം