നീയാം സൂര്യൻ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി ...
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി ...
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
അപരനു വരുതിയിലൊരു തണലായ്
പകലാകെ അണയുമ്പോൾ
അതിലൊരു സുഖമഴ നനയുകയായി
സമഭാവം നിറയേ
കാണാ കണ്ണിൽ നേരായ് നീ
ഞാനാം പൂവിൽ തേനായ് നീ
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
പലകുറി തുടിച്ചിടും അരികെ വരാൻ
അണയുമ്പോൾ അകലും നീ
തനിയെയെൻ ഉരുകുന്ന നിനവുകളിൽ
തിരിയായ് തെളിയേ
നീറും ചൂടിൽ ഓരോ ചോടിൽ
നീയാം തീരം തേടി ഞാൻ
നീയാം സൂര്യൻ ഇരുളിനെ മായ്ച്ചുവെന്നിൽ
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു
പ്രാണനിൽ ആദ്യമായ് പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി
സുൻ മേരി സഖിയേ അവനൊന്നു മൊഴിയെ
മനസൊരു പുഴയായൊഴുകി