കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ
കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ...
കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ
കാടറിയാതെ പിറന്ന കാട്ടു പൂക്കൾ - ഞങ്ങൾ
കാറ്ററിയാതെ വിടർന്ന കാട്ടുപൂക്കൾ
(കാട്ടുപൂക്കൾ... )
കണികാണാനരുതാത്ത കാട്ടുപൂക്കൾ - ആർക്കും
അണിയുവാൻ കൊള്ളാത്ത കാട്ടുപൂക്കൾ (2)
പൂജയ്ക്കെടുക്കാത്ത കാട്ടു പൂക്കൾ - കൊച്ചു
പൂമ്പാറ്റ പോലും മറന്ന പൂക്കൾ (2)
(കാട്ടുപൂക്കൾ... )
ഇരുളിന്റെ തൊട്ടിലിൽ വീണുറങ്ങീ - ഞങ്ങൾ
ഒരു തുള്ളി വെട്ടം കിനാവു കണ്ടൂ (2)
ചാഞ്ചക്കം താളത്തിൽ തൊട്ടിലാട്ടാൻ - ഒരു
ചന്ദനക്കാറ്റുമിങ്ങെത്തിയില്ല (2)
(കാട്ടുപൂക്കൾ... )
തുയിലുണർത്താതെയുണർന്നൂ ഞങ്ങൾ - ആരും
തുടികൊട്ടിപ്പാടാതുണർന്നൂ ഞങ്ങൾ (2)
തേനില്ലാ തെല്ലും മണവുമില്ല - ഞങ്ങൾ
തേടും വെളിച്ചം തെളിയുകില്ലേ
(കാട്ടുപൂക്കൾ... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kaattu pookkal njangal
Additional Info
ഗാനശാഖ: