അന്തിത്തിരിയും പൊലിഞ്ഞല്ലോ

അന്തിത്തിരിയും പൊലിഞ്ഞല്ലോ 
മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു -
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു -
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ

നീറും മനസ്സിന്റെ പൊൻമുളം കൂട്ടിലെൻ
നീലക്കിളിയേ ഉറങ്ങൂ (2)
മായാത്ത മോഹത്തിൻ മാരിവിൽ ചിത്രങ്ങൾ
മായ്ച്ചു വരച്ചു ഞാൻ നില്പൂ - പിന്നെയും
മായ്ച്ചു വരച്ചു ഞാൻ നില്പൂ 

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ

തീരങ്ങൾ കാണാത്ത നിദ്ര തന്നാഴത്തിൽ
നീയെന്റെ മുത്തേ ഉറങ്ങൂ (2)
ആയിരമോർമ്മതൻ കാർമുകിൽ മാലയെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും - എന്നുമെൻ
ആത്മാവിൽ കണ്ണുനീർ പെയ്യും 

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ
എങ്ങും നിറഞ്ഞൊരീ കൂരിരുട്ടിൽ ഒരു -
മിന്നാമിനുങ്ങുമില്ലെന്റെ കൂട്ടിൽ

അന്തിത്തിരിയും പൊലിഞ്ഞല്ലോ - എന്റെ
മൺവിളക്കും വീണുടഞ്ഞല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthithiriyum polinjallo

Additional Info

അനുബന്ധവർത്തമാനം