മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
ഞങ്ങടെ ചേച്ചിക്ക് ഇന്നലെത്തൊട്ടൊരു സന്താപം
ആ സന്താപത്തിന്റെ കാര്യം ചോദിച്ചാൽ സങ്കോചം
ആ സങ്കോചത്തിന്റെ കാര്യം പറഞ്ഞാൽ സന്തോഷം
ആ തുടുത്ത മിനുത്ത കവിളിൽ ഇത്തിരി
സിന്ദൂരം ശിങ്കാരം
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
ആ കഥ ഞാൻ ചൊല്ലാം കണ്ണിൻ മുന്നിൽ വാ
ദേവേട്ടൻ ഇന്നൊരു എസ് ഐ ആയല്ലോ
ഇവിടെ നിന്നു വിട പറയാൻ ഒരുങ്ങി വന്നല്ലോ
പോയ് കഴിഞ്ഞാൽ ചേച്ചി ഇവിടെ
ഒറ്റയ്ക്കല്ലോ ദുഖവുമായ് കാത്തിരിക്കേണം
കാണുവാനായി ഒന്നുരിയാടാൻ അവധിയെടുത്തു
വരുന്ന ദിവസം കാക്കേണം കാക്കേണം
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
ഞാൻ ചൊല്ലും ഈ കഥ പോലീസ് ഏമാനേ
അവിടെ ചെന്നാൽ ഒരു കാര്യം ചെയ്യേണം
ഇവിടെ ഒരു പഠിച്ച കള്ളി ഒളിച്ചിരിപ്പുണ്ട്
താലി വാങ്ങിച്ച് മാല വാങ്ങിച്ച് ഒറ്റക്കല്ലാ
കൂട്ടരുമായ് ഓടി എത്തേണം
വാറണ്ടുമായി മണവാളനായി അറസ്റ്റു ചെയ്തങ്ങു
പ്രതിയെ വേഗം മാറ്റേണം മാറ്റേണം
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
ഞങ്ങടെ ചേച്ചിക്ക് ഇന്നലെത്തൊട്ടൊരു സന്താപം
ആ സന്താപത്തിന്റെ കാര്യം ചോദിച്ചാൽ സങ്കോചം
ആ സങ്കോചത്തിന്റെ കാര്യം പറഞ്ഞാൽ സന്തോഷം
ആ തുടുത്ത മിനുത്ത കവിളിൽ ഇത്തിരി
സിന്ദൂരം ശിങ്കാരം
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ
മണികണ്ഠാ മണികണ്ഠാ മണിമണികണ്ഠാ