മാന്‍തേന്‍മിഴികളില്‍

മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി
കൊഴിഞ്ഞേ പോയ്
കണംകയ്യ് മെലിയവേ കൈവളകള്‍
അഴിഞ്ഞേ പോയ്
ഇടനെഞ്ചു സന്ധ്യപോല്‍ മയങ്ങാനെന്തേ
മനം ഇടറാനെന്തേ താളം പിണങ്ങാനെന്തേ
മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി
കൊഴിഞ്ഞേ പോയ്
കണംകയ്യ് മെലിയവേ കൈവളകള്‍
അഴിഞ്ഞേ പോയ്

ചിറ്റാംകുരുവികള്‍ സന്ധ്യാനാമങ്ങള്‍
ചില ചില ചിലച്ചൊഴിഞ്ഞോ
ചേകാനൊരുങ്ങുമ്പോ കാണാമാനത്തു്
ചിറകെത്രയാട്ടും പാര്‍ക്കാൻ ഇടമെങ്ങു കിട്ടും
മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി
കൊഴിഞ്ഞേ പോയ്
കണംകയ്യ് മെലിയവേ കൈവളകള്‍
അഴിഞ്ഞേ പോയ്

ചുറ്റും സുഖങ്ങളെ നിത്യം പുല്‍കിയ
തളമണി തളര്‍ന്നുറങ്ങി
വീണ്ടും തളിരിട്ടു പൂക്കാന്‍ ആവാതെ
മനമാകെ മങ്ങി നെഞ്ചില്‍ മഴവില്ലു മാഞ്ഞു
മാന്‍തേന്‍മിഴികളില്‍ പുഞ്ചിരി
കൊഴിഞ്ഞേ പോയ്
കണംകയ്യ് മെലിയവേ കൈവളകള്‍
അഴിഞ്ഞേ പോയ്

Malayalam Evergreen Film Song | Maanthen mizhikalil | Aambal Poovu | Usha Ravi