കോടിയുടുത്തിട്ടും ഓണക്കിളി

കോടിയുടുത്തിട്ടും ഓണക്കിളി നിന്റെ
ഓടക്കുഴൽ കൂടി തന്നേ പോ
പൂക്കുന്നൊരുക്കുവാൻ പൂ പോരാ നാല്
കാക്കപ്പൂ നീ നുള്ളി തന്നേ പോ

തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ
തൃച്ചംബരത്തൊന്നു കയറീട്ടുവാ
തൃക്കാക്കരെച്ചെന്നു തൊഴുതേ വാ നീയാ
തൃച്ചംബരത്തൊന്നു കയറീട്ടുവാ

വഴിയിൽ മാവേലിയെ കണ്ടെന്നാൽ
തിരുവോണനാളിൽച്ചേർന്നുണ്ണാൻ വാ
വഴിയിൽ മാവേലിയെ കണ്ടെന്നാൽ
തിരുവോണനാളിൽച്ചേർന്നുണ്ണാൻ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodiyuduthittum

Additional Info

Year: 
1981

അനുബന്ധവർത്തമാനം