ചില്ലു കണ്ണാടിയിൽ

ചില്ലു കണ്ണാടിപോലെ നിൻ കണ്ണു മിന്നിയോ...
പുഞ്ചിരി പൂവു തന്നു നീ മുന്നിൽ വന്നുവോ
ഓഹോ..കണ്ണു കണ്ണോടു നൂറു കാര്യങ്ങൾ ചൊല്ലിയോ
സ്നേഹം മാഞ്ഞുപോലെന്റെ നെഞ്ചിൽ ഇറ്റിറ്റു വീണുവോ
മെല്ലെ മെല്ലെ ഞാൻ തേടിടുന്നിതാ നിൻ മുഖം
എങ്ങു എങ്ങുമേ നീ തിരഞ്ഞിതോ എൻ സ്വരം
മെല്ലെ മെല്ലെ ഞാൻ തേടിടുന്നിതാ നിൻ മുഖം
എങ്ങു എങ്ങുമേ നീ തിരഞ്ഞിതോ എൻ സ്വരം
മൗനം പോലുമാർദ്രമായ് ...
മധുരം പെയ്തിടുന്നുവോ...
മൗനം പോലുമാർദ്രമായ് ...
മധുരം പെയ്തിടുന്നുവോ...
നീയെൻ നൊമ്പരങ്ങളെ പുണരും ഈണമാകുമോ
നീയെൻ നൊമ്പരങ്ങളെ പുണരും ഈണമാകുമോ
വേനൽ ചൂട് മാഞ്ഞെന്റെ ഉള്ളിൽ
ആദ്യാനുരാഗമായ് വന്നു നീ.....
ഓ ..ഓഹോ .....

ചില്ലു കണ്ണാടിപോലെ നിൻ കണ്ണു മിന്നിയോ...
പുഞ്ചിരി പൂവു തന്നു നീ മുന്നിൽ വന്നുവോ
ഓഹോ..കണ്ണു കണ്ണോടു നൂറു കാര്യങ്ങൾ ചൊല്ലിയോ
സ്നേഹം മാഞ്ഞുപോലെന്റെ നെഞ്ചിൽ ഇറ്റിറ്റു വീണുവോ
കാണാവുകളൊരുപിടി ചിതറണ മാനം
തെരുതെരെ വിരിയണ പുതിയൊരു കാലം
താനെയേതോ പ്രാവുപോലെ
പാറുമെൻ മോഹം....
ദൂരെ വാർനിലാവിൻ തീരത്ത്
രാവു മായും നേരത്ത്...
പറവകളായി ചിറകു വിരിക്കാൻ നീ  
നീയും പോരാമോ....
മൗനം പോലുമാർദ്രമായ് ...
മധുരം പെയ്തിടുന്നുവോ...
നീയെൻ നൊമ്പരങ്ങളെ പുണരും ഈണമാകുമോ
വേനൽ ചൂട് മാഞ്ഞെന്റെ ഉള്ളിൽ
ആദ്യാനുരാഗമായ് വന്നു നീ.....
ഓ ..ഓഹോ .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chillu Kannadiyil

Additional Info

Year: 
2018